പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിൽ; കെ മുരളീധരനെ തള്ളി വിഡി സതീശൻ


പാലക്കാട് ഉപതെര‍ഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാലക്കാട് യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം, ഇടതുപക്ഷം പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും സതീശൻ മുരളീധരനെ തിരുത്തി. രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിൽ അധികം വോട്ടിന് ജയിക്കും. സ്പിരിറ്റ് പിടികൂടിയത് പുതിയ നാടകമെന്നും പിന്നിൽ മന്ത്രി എം ബി രാജേഷും അളിയനുമാണെന്ന് വിഡി സതീശൻ പറഞ്ഞു. പാലക്കാട് മൂന്നാം സ്ഥാനത്ത് വരുമെന്ന് സിപിഐഎം ഉറപ്പിച്ചിട്ടും കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത് ബിജെപിയെ ജയിപ്പിക്കാനാണെന്ന് വിഡി സതീശൻ ആരോപിച്ചു. കുഴൽപ്പണ ആരോപണത്തിൽ നാണം കെട്ട് നിൽക്കുകയാണ് ബിജെപി അധ്യക്ഷൻ. കോൺഗ്രസും കുഴൽപ്പണക്കാരാണെന്ന് വരുത്തി തീർക്കാൻ എംബി രാജേഷ് ശ്രമിച്ചെന്ന് വിഡി സതീശൻ പറഞ്ഞു.

ചേലക്കരയിൽ യുഡിഎഫ് 5000ത്തിലധികം വോട്ടിന് ജയിക്കും. പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് വിഡി സതീശൻ പറഞ്ഞു. ബിജെപി -സിപിഐഎം നേതാക്കൾ തമ്മിൽ ഡീൽ നടത്തിയെന്നും അണികളെ പറ്റിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. സീപ്ലെയിനിന്റെ പിതൃത്വം ഏറ്റെടുത്ത് കാപട്യമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പാലക്കാട് ബിജെപി വെല്ലുവിളി അല്ലെന്ന് വ്യക്തമാക്കിയ മുരളീധരൻ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും പറഞ്ഞിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ ശത്രുക്കള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. 'എല്‍ഡിഎഫ് - യുഡിഎഫ് മത്സരമാണ് ആഗ്രഹിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്യുന്നവര്‍ മാറി ചിന്തിക്കും. മിടുക്കന്‍ ആയതു കൊണ്ടാണ് ഒറ്റപ്പാലത്ത് സരിനിനെ മത്സരിപ്പിച്ചത്. സരിന്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നെങ്കില്‍ ഒറ്റപ്പാലത്ത് വീണ്ടും മത്സരിപ്പിക്കുമായിരുന്നു', അദ്ദേഹം പറഞ്ഞു.

article-image

ADSAQRSWFGDFS

You might also like

Most Viewed