സീപ്ലെയിൻ കോൺഗ്രസ്സിന്റെ കുട്ടി; 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു; കെ മുരളീധരൻ


യൂഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂർത്തിയാക്കിയതാണെന്ന് കെ മുരളീധരൻ. പതിനൊന്ന് വർഷം മുൻപ് വരേണ്ട പദ്ധതിയായിരുന്നു ഇത്. അതാണിപ്പോൾ പൊടി തട്ടി എടുത്ത് എൽഡിഎഫ് നടപ്പാക്കിയത്. അന്ന് ഇത് തടസപ്പെടുത്താൻ സമരം ചെയ്ത മത്സ്യതൊഴിലാളികളെ ആരെയും ഇപ്പോൾ കാണാനില്ല, തടസപ്പെടുത്തിയവർ തന്നെ ഇപ്പോൾ അത് നടപ്പാക്കിയിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പറയുന്നുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

“യൂഡിഎഫിന് വേണമെങ്കിൽ ഇന്ന് പ്രതിഷേധം നടത്താമായിരുന്നു. ഞങ്ങളുടെ കുട്ടി ആയതുകൊണ്ടാണ് ഞങ്ങൾ സമരം ചെയ്യാത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ് പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ നടത്തിയത്. ഞങ്ങളുടെ ഒരു പദ്ധതി യാഥാർഥ്യമാക്കിയതിൽ സന്തോഷമുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

CDXZDSDSA

You might also like

Most Viewed