ആരുടേതാണ് പെട്രോൾ പമ്പ്, ആരുടെ ബെനാമിയാണ് പ്രശാന്തൻ എന്ന് അന്വേഷിച്ചാൽ ഒരുപാട് രഹസ്യങ്ങൾ പുറത്തുവരും; വി.ഡി. സതീശൻ
നവീൻ ബാബുവിനു പ്രശാന്ത് കൈക്കൂലി കൊടുത്തുവെന്ന് പറഞ്ഞിട്ടും കേസെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രശാന്ത് വ്യാജരേഖ ചമച്ചുവെന്ന് വ്യക്തമായിട്ടും കേസില്ല. ഇതിൽ സിപിഎമ്മിന്‍റെ പങ്ക് ഒരുപാട് ദുരുഹതയുണ്ടാക്കുന്ന പങ്കാണെന്നും അദ്ദേഹം പറഞ്ഞു. ആരുടേതാണ് പെട്രോൾ പന്പ്. ആരുടെ ബെനാമിയാണ് പ്രശാന്തൻ എന്ന് അന്വേഷിച്ചാൽ ഒരുപാട് രഹസ്യങ്ങൾ പുറത്തുവരുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ഇവർ ഇരയോടൊപ്പമല്ല എന്ന് വ്യക്തമായി. ഇവർ വേട്ടകാർക്കൊപ്പമാണ്. എം.വി. ഗോവിന്ദന്‍റെ സഹധർമിണിയാണ് പി.പി. ദിവ്യയെ സ്വീകരിക്കാൻ ജയിലിൽ പോയി കാത്തുനിന്നത്. എന്നിട്ട് ആളുകളെ കബളിപ്പിക്കാൻ പാർട്ടിയിൽനിന്നു നടപടി എടുക്കുമെന്ന് പറയും. പാർട്ടിയിൽനിന്നും നടപടിയെടുത്ത് തരംതാഴ്ത്തിയ ഒരാളെ സ്വീകരിക്കാൻ എന്തിനാണ് ഉന്നത നേതാക്കൾ പോയത്. പി.പി. ദിവ്യയെ ഇവർ ഭയപ്പെടുന്നുണ്ടോ എന്നും സതീശൻ ചോദിച്ചു.
ACSASCASD