സ്വർണ വില കുത്തനെ കുറഞ്ഞു


സ്വർണ വില കുത്തനെ കുറഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവൻവില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 140 രൂപ കൂപ്പുകുത്തി 5,930 രൂപയിലെത്തി. അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയാണ്.

യുഎസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതോടെ ഡോളറിന്റെ മൂല്യം ഉയർന്നതും യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (യുഎസ് ട്രഷറി ബോണ്ട് യീൽഡ്) കുതിച്ചതും ക്രിപ്റ്റോകറൻസികൾ റെക്കോർഡ് തേരോട്ടം ആരംഭിച്ചതുമാണ് രാജ്യാന്തരതലത്തിൽ തന്നെ സ്വർണവില നിലംപൊത്താൻ വഴിയൊരുക്കിയത്.

ഒന്നാം തിയതി മുതൽ സ്വർണവില ഇടിഞ്ഞിട്ടുണ്ട്. ഈ മാസം ഇന്നലെ മാത്രമാണ് വർധനവ് ഉണ്ടായത്. അന്താരാഷ്ട്ര സ്വർണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി.ഇന്ത്യൻ രൂപ എക്കാലത്തെയും ദുർബലമായ അവസ്ഥയിൽ 84.32 ആണ്.

article-image

aqegssdfgfgfhdfr

You might also like

Most Viewed