കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ് നേതാവിന് തടവ് ശിക്ഷയും പിഴയും


വടകര പാർലമെന്റ്‌ എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കെ കെ കെ ശൈലജക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചു. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കോടതിപിരിയും വരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാറിന്റെ അടുത്ത അനുയായിയാണ് മെബിൻ തോമസ്.

article-image

rw24rter

You might also like

Most Viewed