പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിച്ചു’; നിവിൻ പോളിക്കെതിരെ പരാതിക്കാരി


പീഡന കേസിലെ പ്രതിപട്ടികയിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കിയതിനെതിരെ പരാതിക്കാരി. പൊലീസ് അന്വേഷണം കൃത്യമായി നടന്നില്ലെന്നും പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നുവെന്നും പരാതിക്കാരി ആരോപിക്കുന്നു. സംഭവം നടന്ന ദിവസം നിവിൻ പോളി റൂമിൽ ഉണ്ടായിരുന്നുവെന്നും പരാതിക്കാരി ആവർത്തിച്ചു.

കോതമംഗലം സ്വദേശിനിയുടെ പരാതിയിലാണ് നിവിനെതിരെ കേസെടുത്തിരുന്നത്. പരാതിയിൽ പറയുന്ന ദിവസം നിവിൻ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. എഫ്ഐആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍ പോളി. കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു.

article-image

adsads

You might also like

Most Viewed