നിവിന്‍ പോളിക്ക് ആശ്വാസം; പീഡന ആരോപണക്കേസില്‍ ക്ലീന്‍ ചിറ്റ്


പീഡന ആരോപണക്കേസില്‍ നടന്‍ നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്. പ്രതിപട്ടികയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. കോതമംഗലം സ്വദേശിനിയുടെ പരാതിയിലാണ് നിവിനെതിരേ കേസെടുത്തിരുന്നത്. എഫ്‌ഐആറില്‍ ആറാംപ്രതിയായിരുന്നു നിവിന്‍. എന്നാല്‍ പരാതിയില്‍ പറയുന്ന ദിവസം നിവിന്‍ വിദേശത്ത് പോയിട്ടില്ലെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പരാതിക്കാരി ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായാതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം മറ്റുപ്രതികള്‍ക്കെതിരായ അന്വേഷണം തുടരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിനിമയില്‍ അവസരം നല്‍കാമെന്നു വാദ്ഗാനം ചെയ്ത് നിവിന്‍ പോളി ഉള്‍പ്പെടെ ആറുപേര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കോതമംഗലം സ്വദേശിനിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു യുവതിയുടെ ആരോപണം. ദുബായിയില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പോലീസിനു നല്‍കിയ മൊഴി. എന്നാല്‍ തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. യുവതി പറയുന്ന ദിവസങ്ങളില്‍ നിവിന്‍ "വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ ഷൂട്ടിംഗിനായി കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു.

article-image

sdgsdadfsasds

You might also like

Most Viewed