പോലീസ് റെയ്ഡ് ആളെക്കൂട്ടി കോണ്‍ഗ്രസ് അട്ടിമറിച്ചു: എം.ബി. രാജേഷ്


പോലീസ് റെയ്ഡ് ആളുകളെ കൂട്ടി കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്നും അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണിതെന്നും മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് എന്‍റെ വാഹനം പോലും പരിശോധിച്ചിട്ടുണ്ട്. എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്? അത് സ്വഭാവികമായ കാര്യമാണ്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയായിട്ടും വസ്തുതകൾ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നതെന്നും രാജേഷ് ആരോപിച്ചു. രണ്ടു നേതാക്കളുടെ മുറിയിൽ മാത്രമല്ല പരിശോധന നടത്തിയത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ മുറിയിലാണ് പോലീസ് പരിശോധന നടത്തിയത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നു. വനിതാ പോലീസ് എത്തിയശേഷമാണ് പരിശോധന നടത്തിയത്. കോൺഗ്രസ് കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും എം.ബി. രാജേഷ് വ്യക്തമാക്കി.

article-image

sDsadefseaeqrw

You might also like

Most Viewed