ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്തതാണ് പാലക്കാട് റെയ്‌ഡ്‌: കെ സി വേണുഗോപാല്‍


പാലക്കാട് റെയ്‌ഡിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്തതാണ് പാലക്കാട് റെയ്‌ഡെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. പൊലീസ് എത്തുമ്പോൾ ബിജെപി സിപിഐഎം നേതാക്കൾ ഒരുമിച്ച് ഉണ്ടായിരിന്നു. ഇത് മാപ്പ് അർഹിക്കാത്ത കുറ്റമാണ്. കൊടകര കുഴൽ പണ കേസ് മറച്ചു പിടിക്കാനാണ് ഈ ശ്രമങ്ങൾ. ബിജെപി നടത്തിയ ഹവാല കുംഭകോണത്തെ മറച്ച് പിടിക്കാൻ ആണ് ശ്രമം.

എവിടെ നിന്നാണ് പാതിരാത്രി റെയ്ഡ് നടത്താൻ ഉത്തരവ് വന്നതെന്നും അദ്ദേഹം ചോദിച്ചു. എന്ത് അടിസ്ഥാനത്തിൽ ആണ് വനിത പൊലീസ് ഇല്ലാതെ റെയ്ഡിന് കടന്ന് ചെല്ലാൻ പൊലീസ് തയ്യാറായത്. ഏത് രാജ്യത്ത് ആണ് ഇതൊക്കെ നടക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും ഇതിനെ ചെറുത്ത് തോൽപ്പിക്കും.

article-image

dfsvdfsdfsdsdsw

You might also like

Most Viewed