സന്ദീപ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് സി. കൃഷ്ണകുമാർ; ചായ ഒരു മോശം കാര്യമല്ലെന്ന മറുപടിയുമായി സന്ദീപ്


സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ബിജെപിക്ക് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് കൃഷ്ണകുമാർ‌ വ്യക്തമാക്കി. ജനം ചർച്ച ചെയ്യുക വികസനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തേര് ദിവസം വോട്ടെടുപ്പ് മാറ്റിവെച്ചത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.

എന്നാൽ കൃഷ്ണകുമാറിന്റെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് പരാമർശത്തിന് മറുപടിയുമായി സന്ദീപ് വാര്യർ രംഗത്തെത്തി. ചായ ഒരു മോശം കാര്യമല്ല എന്ന് സന്ദീപ് വാര്യർ പറഞ്ഞു. ‌ചായക്കടക്കാരനും ഒട്ടും മോശമല്ല. താൻ ഇപ്പോൾ ചായ കുടിക്കാൻ പോവുകയാണെന്ന് സന്ദീപ് പരിഹസിച്ചു. നരേന്ദ്രമോദി പോലും ചായ് പേ ചർച്ചയിലൂടെയാണ് അധികാരത്തിലേക്ക് എത്തിയതെന്ന് സന്ദീപ് മറുപടി നൽകി.

article-image

fsdfdfsdfsadsads

You might also like

Most Viewed