കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് നിയമോപദേശം


കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് നിയമോപദേശം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി വി. കെ രാജു ഡയറക്ടർ ജനററൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയിലെ ഡിജിപിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

ബിജെപി നേതൃത്വത്തെ പിടിച്ചുലച്ച രാഷ്ട്രീയ വിവാദം തുടരന്വേഷണത്തിലേക്ക് വഴി വെയ്ക്കുകയാണ്. പുനരന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് പുതിയ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആദ്യം തന്നെ സതീഷന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്താനാണ് സാധ്യത.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പൊലീസ് അന്വേഷണത്തിലെ നടപടികളിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു. ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ.

article-image

grshghbghghjmjgh

You might also like

Most Viewed