കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ വിതരണം ചെയ്തത് 33.50 കോടി; ധര്‍മ്മരാജന്‍റെ മൊഴി പുറത്ത്


കൊടകര കള്ളപ്പണക്കേസില്‍ ഹവാല ഏജന്‍റ് ധര്‍മ്മരാജന്‍റെ മൊഴി പുറത്ത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും എത്തിച്ച കള്ളപ്പണം 41.40 കോടി രൂപയാണെന്ന് ആദ്യ അന്വേഷണത്തിന്‍റെ ഭാഗമായി നൽകിയ മൊഴിയിൽ പറയുന്നു. അതില്‍ കര്‍ണാടകയില്‍ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപ. മറ്റു ഹവാല റൂട്ടു വഴി 27 കോടി രൂപയും കേരളത്തിലേക്ക് എത്തിച്ചു. കൊണ്ടു വന്ന പണത്തില്‍ രണ്ടു സ്ഥലത്തായി 7.90 കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടു. സേലത്ത് കവര്‍ന്നത് 4.40 കോടിയാണ്. കൊടകരയില്‍ കവര്‍ന്നത് 3.50 കോടി രൂപയുമാണ്.

കേരളത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ആകെ വിതരണം ചെയ്തത് 33.50 കോടി രൂപയാണെന്നും മൊഴിയില്‍ പറയുന്നു. കണ്ണൂരിലേക്ക് 1.40 കോടി നല്‍കി. കാസര്‍ഗോഡ് ഒന്നര കോടി രൂപയാണ് നല്‍കിയത്, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെ നല്‍കി. തൃശൂരിലെത്തിയത് 12 കോടി രൂപയാണ്. 10 കോടി രൂപ തിരുവനന്തപുരത്ത് എത്തിച്ചിരുന്നതായും ധർമ്മരാജൻ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

article-image

sdadfadfaad

You might also like

Most Viewed