ആ​ന്‍റോ അഗസ്റ്റിൻ കാട്ടുകള്ളൻ, തിരൂര്‍ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ ആന്‍റോ അഗസ്റ്റിൻ: ശോഭാ സുരേന്ദ്രന്‍


തിരൂര്‍ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ ആന്‍റോ അഗസ്റ്റിന് പങ്കെന്ന് ശോഭാ സുരേന്ദ്രന്‍. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആന്‍റോ അഗസ്റ്റിൻ കാട്ടുകള്ളനാണെന്നും ശോഭ ആരോപിച്ചു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ. തിരൂര്‍ സതീഷിനും ആന്‍റോ അഗസ്റ്റിനുമെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കും. ബിജെപി പ്രവേശനം ആവശ്യപ്പെട്ട് ആന്‍റോ തന്നെ സമീപിച്ചെന്നും ശോഭ ആരോപണം ഉന്നയിച്ചു. പരാതി പറയാനെത്തിയ വീട്ടമ്മയെ മലപ്പുറത്തെ പോലീസുദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്‌തെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ശോഭ പറഞ്ഞു. ആന്‍റോ അഗസ്റ്റിൻ അതിജീവിതയ്ക്ക് 10 ലക്ഷം കൊടുത്താണ് അവരില്‍നിന്ന് പരാതി വാങ്ങിയത്. വയനാട് പുനരധിവാസത്തിന്‍റെ മറവില്‍ ആന്‍റോ വന്‍ തട്ടിപ്പ് നടത്തി. ആദിവാസികളില്‍നിന്ന് 500 ഏക്കര്‍ തട്ടിയെടുത്തു. അതില്‍നിന്നാണ് 150 ഏക്കര്‍ പുനരധിവാസത്തിന് നല്‍കാന്‍ തയാറായത്. അത് സ്വീകരിച്ചാല്‍ ബാക്കിയുള്ള 350 ഏക്കറിന് കരം അടച്ചുകിട്ടും. ഈ കുബുദ്ധിയാണ് ഭൂമി വിട്ടുനല്‍കാനുള്ള നീക്കത്തിന് പിന്നിലെന്നും ശോഭ കൂട്ടിച്ചേർത്തു.

മാംഗോ ഫോണിന്‍റെ പേരിലും ആന്‍റോ കോടികളുടെ തട്ടിപ്പ് നടത്തി. സച്ചിനെയും അമിതാഭ് ബച്ചനെയും അവരറിയാതെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഹോട്ടല്‍ വസ്തു ഇടപാടുകളും ദുരൂഹമാണ്. ഇതില്‍ ഗോഗുലം ഗോപാലന്‍റെ പങ്കും അന്വേഷിക്കണമെന്നും ശോഭ ആവശ്യപ്പെട്ടു തിരൂര്‍ സതീഷ് പുറത്തുവിട്ടത് തന്‍റെ സഹോദരിയുടെ വീട്ടില്‍വച്ച് എടുത്ത ഫോട്ടോയാണെന്നും ശോഭ അവകാശപ്പെട്ടു. അസുഖബാധിതയായ തന്‍റെ അമ്മയെ കാണാന്‍ എത്തിയപ്പോഴുള്ള ഫോട്ടോയാണ്. ആ ഫോട്ടോയ്ക്ക് ഒന്നരവര്‍ഷത്തെ പഴക്കമുണ്ടെന്നും ശോഭ പറഞ്ഞു.

article-image

fghghjhjjh

You might also like

Most Viewed