വാട്ടർ മെട്രോ അപകടം; അന്വേഷണം പ്രഖ്യാപിച്ച് കെഡബ്ല്യുഎംഎല്‍


കൊച്ചി:

ഫോർട്ട് കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കെഡബ്ല്യുഎംഎല്‍. ഫോർട്ട് കൊച്ചി ജെട്ടിയിൽ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോൾ ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു. ബോട്ടുകൾ തമ്മിൽ ചെറിയൊരു ഉരസൽ മാത്രമാണ് ഉണ്ടായതെന്നും റോറോ സർവീസിനായി വഴി കൊടുക്കുമ്പോഴാണ് അപകടമുണ്ടായതെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കുമെന്നും കെഡബ്ല്യുഎംഎല്‍ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ബോട്ട് പിന്നോട്ടെടുത്തപ്പോൾ ഹൈക്കോടതി ഭാഗത്തുനിന്നും വന്ന ബോട്ടുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അപായ മുന്നറിയിപ്പ് മുഴങ്ങിയതും ബോട്ടുകളിലൊന്നിന്‍റെ വാതിൽ തുറന്നതും പരിഭ്രാന്തി പരത്തിയിരുന്നു. അപായ മുന്നറിയിപ്പ് മുഴങ്ങുമ്പോൾ സ്വാഭാവികമായി ബോട്ടിന്‍റെ വാതിൽ തുറക്കുമെന്നും അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് മെട്രോ ബോട്ടിൽ ലീക്കേജ് ഉണ്ടായിരുന്നുവെന്നും അപകടം നടന്നത് നിസാരമട്ടിലാണ് അധികൃതർ കൈകാര്യം ചെയ്തതെന്നും യാത്രക്കാർ പറഞ്ഞു.

article-image

aa

You might also like

Most Viewed