ഷൊർണൂർ അപകടം: കാണാതായ ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തി


ഷൊർണൂർ:

ട്രാക്കിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ഷൊർണൂരിൽ ട്രെയിനിടിച്ച് കാണാതായ ശുചീകരണത്തൊഴിലാളിയായ ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തി. പുഴയിൽനിന്നും ഫയർഫോഴ്സിന്‍റെ മുങ്ങൾ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ മൂന്നു ശുചീകരണത്തൊഴിലാളികൾ മരിച്ചിരുന്നു. സേലം വില്ലുപുരം സ്വദേശികളായ വള്ളി, വള്ളിയുടെ ഭർത്താവ് ലക്ഷ്മണൻ, റാണി എന്നിവരാണ് മരിച്ചത്. റാണിയുടെ ഭർത്താവ് ലക്ഷ്മണന്‍റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

വള്ളിയും റാണിയും സഹോദരിമാരാണ്. ഷൊർണൂർ സ്റ്റേഷൻ കഴിഞ്ഞ് ഭാരതപ്പുഴയ്ക്കു കുറുകെയുള്ള കൊച്ചിൻ പാലത്തിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം.ട്രാക്കിലെ മാലിന്യങ്ങൾ ശേഖരിക്കുന്നതിനിടെ ഡൽഹിയിൽനിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് ദുരന്തം. ട്രെയിൻ വരുന്പോൾ പാലത്തിന്‍റെ നടുഭാഗത്തായിരുന്ന ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിനിടിക്കുകയായിരുന്നു.മാലിന്യം നീക്കംചെയ്യുന്നതിനു റെയിൽവേ കരാർ നൽകിയ സംഘത്തിലുള്ള പത്തുപേരാണ് പാളത്തിൽനിന്ന് മാലിന്യം ശേഖരിച്ചിരുന്നത്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed