സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല: എം വി ഗോവിന്ദന്‍


തിരുവനന്തപുരം:

ബിജെപി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഞങ്ങളോട് ആരൊക്കെ ചേരാന്‍ വരുന്നു എന്നതൊന്നും ഞങ്ങള്‍ക്കറിയില്ല. സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ബിജെപിയുമായി തെറ്റി നില്‍ക്കുന്നു എന്നത് സത്യമാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

അതിന്റെ ഭാഗമായി സിപിഎമ്മില്‍ ചേരുകയെന്നൊക്കെ പറഞ്ഞാല്‍... നിങ്ങള്‍ക്കറിയാമല്ലോ അങ്ങനെ പെട്ടെന്നൊന്നും സിപിഎമ്മില്‍ ചേരാനാകില്ല. പാര്‍ട്ടിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനാണ് പറ്റുക. അതിപ്പോ ആരെക്കെ വരുന്നു എന്നു നോക്കട്ടെ. സിപിഎം സന്ദീപുമായി ബന്ധപ്പെട്ടിട്ടില്ല. വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. എ കെ ബാലനുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയില്‍ പെരുമാറാനും സംസാരിക്കാനുമൊക്കെ പറ്റുന്ന ആളാണ് സന്ദീപ്. അദ്ദേഹം ഞങ്ങളെ നല്ല രീതിയില്‍ വിമര്‍ശിക്കുന്നയാളാണ്. എങ്കിലും അദ്ദേഹത്തോട് ഒരു വെറുപ്പുമില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. അതേസമയം സന്ദീപിനെ തള്ളാതിരുന്ന സിപിഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു, ആദ്യം അദ്ദേഹം തീരുമാനമെടുക്കട്ടെ എന്ന് പറഞ്ഞു.

അതേസമയം സിപിഎമ്മുമായി ചര്‍ച്ചനടത്തിയെന്ന വാര്‍ത്ത തള്ളി ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍ തള്ളി. താനൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സന്ദീപ് പറഞ്ഞു. എന്നാൽ പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തില്‍ അസംതൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സന്ദീപ് വാര്യർ കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സന്ദീപിന് വേദിയില്‍ ഇരിപ്പിടം നല്‍കിയിരുന്നില്ല. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് സന്ദീപ് വേദിവിട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.

 

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed