കള്ളപ്പണക്കേസിൽ പുറത്തുവന്നത് ആധികാരിക വിവരങ്ങൾ: വി ഡി സതീശൻ
കൊടകര കള്ളപ്പണക്കേസിൽ സിപിഐഎം ബിജെപി നക്സസ് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുറത്തുവന്നിരിക്കുന്നത് ആധികാരികമായ വിവരങ്ങളാണ്. സംസ്ഥാന സർക്കാരിനും അവരുടെ അന്വേഷണസംഘത്തിനും പൊലീസിനും വ്യക്തമായി അറിയാം ഇത് ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്ക് പങ്കാളിത്തമുള്ളതാണെന്ന്. ഒരു സമ്മർദ്ദവും കേന്ദ്ര സർക്കാരിന്റയോ ഏജൻസികളുടെയോ മേൽ സർക്കാർ ചുമത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഴൽപ്പണം തട്ടിപ്പറിച്ച് കൊണ്ടുപോയ കേസിൽ മുഖ്യ സാക്ഷി കൂടെയാണ് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. ആധികാരികമായാണ് അദ്ദേഹം കാര്യങ്ങളെല്ലാം പറഞ്ഞത്. ബിജെപി സംസ്ഥാന പ്രസിഡന്റിനും ഈ കുഴൽപ്പണം കൊണ്ടുവന്നയാൾക്കും തമ്മിൽ ബന്ധമുണ്ട്. അയാൾക്ക് മുറിയെടുത്ത് കൊടുത്തിരുന്നു. ഇത് അന്വേഷിച്ചാൽ കേരള പൊലീസിന് കൃത്യമായി അറിയാം ആ പണം എവിടേയ്ക്ക് കൊണ്ടുപോയി എന്നെല്ലാം.കുഴൽപ്പണമായി കൊണ്ടുവന്ന പണമാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്.
അതിന് കേസുണ്ട്. പക്ഷേ ഇത് ആരുടേതാണ് എന്ന് അറിയില്ല. കണക്കിൽപ്പെടാത്ത പണമാണ്. കോടികളാണ്. അതിൽ ആകെ മൂന്നര കോടി രൂപയാണ് പിടിച്ചത്. ബാക്കി പണം മുഴുവൻ തൃശൂരിലെ ഓഫീസിൽ കെട്ടിവെച്ച് ചിലവാക്കുകയാണ്. ബിജെപി സംസ്ഥാന നേതാക്കൾക്കും സംസ്ഥാന പ്രസിഡന്റിനും പങ്കാളിത്തമുള്ള ഒന്ന് തന്നെയാണിത്. എന്നിട്ട് ഇഡി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും സതീശൻ ചോദിക്കുന്നു.
sadfadefsaaqsw