കളക്ടർക്കെതിരെ കോൺഗ്രസ് മാർച്ചിൽ സംഘർഷം; ആണാണെന്ന് പറഞ്ഞാൽ പോരാ, ആണത്തം വേണം; സുധാകരൻ
നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ, കളക്ടർ അരുൺ കെ വിജയനെ രൂക്ഷമായി വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കളക്ടർ എന്തിനാണ് ദിവ്യയെ സംസാരിക്കാൻ അനുവദിച്ചതെന്നും ആണാണെന്ന് പറഞ്ഞാൽ പോരാ, ആണത്തം വേണമെന്നും സുധാകരൻ രൂക്ഷമായി വിമർശിച്ചു.
പി പി ദിവ്യക്ക് കളക്ടർ പൂർണപിന്തുണ നൽകിയെന്നും സുധാകരന്‍ ആരോപിച്ചു. വെറുമൊരു ഡിപ്പാർട്ടമെന്റ് മീറ്റിംഗിൽ പി പി ദിവ്യക്ക് എന്താണ് കാര്യം? അഴിമതിരഹിതനായ ഒരുദ്യോഗസ്ഥനെക്കുറിച്ച് ഇങ്ങനെ പറയാൻ എന്തിന് കളക്ടർ ദിവ്യയെ അനുവദിച്ചുവെന്നും കണ്ണൂരിലെ ജനങ്ങളുടെ മനസ്സിൽ കുറ്റപത്രം ചാർത്തപ്പെട്ടയാളായി കളക്ടർ മാറിയെന്നും സുധാകരൻ വിമർശിച്ചു.
അതേസമയം, കലക്ടർക്കെതിരെ കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
asadsfdfsdfsaadfsfas