പി. സരിൻ സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ മത്സരിക്കും


പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥി പി. സരിന് ചിഹ്നമായി. സ്റ്റെതസ്കോപ്പ് ചിഹ്നത്തിൽ ആയിരിക്കും സരിൻ മത്സരിക്കുക. ഓട്ടോറിക്ഷ ചിഹ്നമാണ് സരിൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും ലഭിച്ചില്ല.
കൂടുതൽ സ്ഥാനാർഥികൾ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പിലൂടെയാണ് ചിഹ്നം നിശ്ചയിച്ചത്. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായെങ്കിലും സ്വതന്ത്രനായാണ് സരിൻ മത്സരിക്കുന്നത്. ഇതോടെയാണ് സരിന് ചിഹ്നം ആവശ്യമായി വന്നത്.
ോോീോീ