നടൻ ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും വിവാഹിതരായി


നടൻ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. ബ്രാഹ്മണ ചടങ്ങുകളോടുകൂടിയായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. കഴിഞ്ഞ ദിവസമായിരുന്നു തങ്ങൾ ഒന്നിക്കാൻ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചത്. ദിവ്യക്ക് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുമുണ്ട്. ഇരുവരുമായി ആലോചിച്ചശേഷം പൂർണ സമ്മതത്തോടെയാണ് താന്‍ പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്, ക്രിസിന്റെ ആലോചന കസിന്‍ വഴിയാണ് വന്നതെന്നും ദിവ്യ പറഞ്ഞു.

നിരവധി സീരിയലുകളിലും സിനിമയിലുമായി വേഷമിട്ട നടനാണ് ക്രിസ് വേണുഗോപാല്‍. സീരിയലുകളില്‍ വില്ലത്തി വേഷങ്ങളിലും മറ്റും തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. ‘പത്തരമാറ്റ്’ എന്ന സീരിയലിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.

article-image

XBFGDFSADFSASF

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed