തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞിട്ടുണ്ട്; കണ്ണൂര്‍ കളക്ടര്‍


തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കണ്ണൂര്‍ കളക്ടര്‍. സത്യം സത്യമായി പറയാതിരിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കോടതി വിധിയിലുള്ള കാര്യങ്ങള്‍ ശരിയാണ്. തന്‍റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ല. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല. തനിക്ക് കാര്യങ്ങള്‍ പറയാന്‍ പരിമിതിയുണ്ട്. തനിക്കെതിരെയുള്ള ആരോപണത്തിലും അന്വേഷണം നടക്കട്ടെ. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പുരോഗമിക്കുമ്പോഴും പാർട്ടി രഹസ്യമായി ദിവ്യയെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. ദിവ്യയെ അറസ്റ്റ് ചെയ്ത് കോടതി റിമാൻഡ് ചെയ്തതോടെ പാർട്ടിയും ദിവ്യയെ കൈവിട്ടേക്കും. സമ്മേളന കാലയളവിൽ അച്ചടക്കനടപടികൾ സ്വാഭാവികമല്ലെങ്കിലും അസാധാരണ സാഹചര്യം പരിഗണിച്ചായിരിക്കും തീരുമാനം. ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയെയും ജില്ലാ കമ്മിറ്റിയെയും അറിയിച്ചതിനു ശേഷം പ്രഖ്യാപിക്കാനാണ് സാധ്യത.

article-image

ADDSDFSSD

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed