മെഡിക്കൽ പരിശോധനയ്ക്കായി ദിവ്യയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു


എഡിഎംമ്മിന്‍റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത പി.പി.ദിവ്യയെ വൈദ്യ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കീഴടങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധനയ്ക്കായി ഹാജരാക്കിയത്. അതിനിടെ ദിവ്യക്കെതിരെ യൂത്ത് കോൺഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. പ്രവർത്തകരെ നീക്കിയാണ് ദിവ്യയെ ആശുപത്രിയിലേക്ക് എത്തിച്ചത്.

വൻ സുരക്ഷയിലാണ് ദിവ്യയെ ആശുപത്രിയിൽ എത്തിച്ചത്. ഒരു സംഘം ആശുപത്രിക്കുള്ളിലും മറ്റൊരു സംഘം ആശുപത്രിക്ക് പുറത്തും നിലയുറപ്പിച്ചിരിക്കുകയാണ്. വൈദ്യ പരിശോധന പൂർത്തിയാക്കി ദിവ്യയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കും.

article-image

ÇVBVXFSDSAEAESW

You might also like

Most Viewed