ഞങ്ങളുടെ ജീവിതം തകർത്ത ദിവ്യയെ അറസ്റ്റ് ചെയ്യണം: പ്രതികരിച്ച് നവീൻ ബാബുവിന്റെ ഭാര്യ
പി പി ദിവ്യയ്ക്ക് മുന്‍കൂർ ജാമ്യമില്ല എന്ന തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധിയിൽ പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. സന്തോഷിക്കാനുള്ള സമയമല്ലെങ്കിലും വിധിയിൽ ആശ്വാസമുണ്ടെന്ന് മഞ്ജുഷ പറഞ്ഞു. കോന്നി തഹസിൽദാർ ആണ് മഞ്ജുഷ. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്നും എത്രയും പെട്ടെന്ന് പ്രതിയായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ പറഞ്ഞു.
കുടംബാംഗങ്ങൾ വരുന്നതിന് മുമ്പ് ഇൻക്വസ്റ്റ് നടത്തിയതും ഭീഷണി പ്രസംഗത്തിൽ കളക്ടർ ഇടപെടാത്തതും പ്രാദേശിക ചാനലിനെ കൊണ്ട് പി പി ദിവ്യ വീഡിയോ എടുപ്പിച്ചതും സംശയാസ്പദമാണെന്നും മഞ്ജുഷ പറഞ്ഞു. തങ്ങളുടെ ജീവിതം നശിപ്പിച്ച പി പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നീതി തേടി ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു. ഇതാദ്യമാണ് നവീൻ ബാബുവിന്റെ മരണ ശേഷം ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരണം നടത്തുന്നത്.
FGBDF