തൃശൂർ പൂരം കലങ്ങിയത് തന്നെ; മുഖ്യമന്ത്രിയെ തള്ളി സിപിഐ


പൂരം കലങ്ങിയത് തന്നെ എന്നാവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പൂരം നടക്കേണ്ടതുപോലെ നടന്നിട്ടില്ല. നടത്താൻ ചിലർ സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരത്തിനു വെടിക്കെട്ട് അല്‍പ്പം വൈകിയതാണോ പൂരം കലക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.

പൂരം കലങ്ങിയതിനു പിന്നിൽ ഒരു ഗൂഢാലോചന ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. തൃശൂര്‍ പൂരം കലങ്ങിയെന്ന് സംഘപരിവാറും മുസ്‌ലിം ലീഗും ആക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൂരം കലങ്ങിയോ ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? സംഭവിച്ചതു വെടിക്കെട്ട് തുടങ്ങാന്‍ അല്‍പ്പം വൈകിയതാണ്. ഇതിന്‍റെ പേരാണോ പൂരം കലക്കല്‍. പൂരം കലങ്ങിയെന്നു പ്രചരിപ്പിക്കാന്‍ ലീഗിനെന്തിനാണു സംഘപരിവാറിനേക്കാള്‍ ആവേശമെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.

article-image

azvada

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed