മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ താര പ്രചാരകരെ പ്രഖ്യാപിച്ച് ബിജെപി


മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി താര പ്രചാരകരെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയവരുള്‍പ്പടെ 40 പേര്‍ പട്ടികയിലുണ്ട്. തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക ഈ ആഴ്ച ആദ്യം ബിജെപി പുറത്ത് വിട്ടിരുന്നു.

അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗാഡ്ഗരി, അശ്വനി വൈഷ്ണവ്, ഭൂപേന്ദ്ര യാദവ്, പീയുഷ് ഗോയല്‍, ജ്യോതിരാദിത്യ സിന്ധ്യ, മുരളീധര്‍ മോഹല്‍ എന്നിവരുള്‍പ്പെടെയുള്ള കേന്ദ്ര മന്ത്രിമാരാണ് മഹാരാഷ്ട്രയില്‍ പ്രാചരണത്തിനെത്തുക. ഉത്തര്‍പ്രദേശില്‍ നിന്ന് യോഗി ആദിത്യനാഥ്, ഹരിയാനയില്‍ നിന്ന് നയാബ് സിങ് സൈനി ,ഗോവയുടെ പ്രമോദ് സാവന്ത്, അസമിന്റെ ഹിിമന്ത ബിശ്വ ശര്‍മ്മ തുടങ്ങിയ മുഖ്യമന്ത്രിമാരും പ്രചാരണത്തിന് അണിനിരക്കും. സ്മൃതി ഇറാനി മുതല്‍ മോഹന്‍ യാദവ് വരെയുള്ള ബിജെപി നേതാക്കളും മഹാരാഷ്ട്രയിലെത്തും.

അതേസമയം, മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ തര്‍ക്കം തുടരവെ മഹാരഷ്ട്രയില്‍ കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 23 അംഗ പട്ടികയാണ് പുറത്തിറക്കിയത്. സീറ്റ് ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി അതൃപ്തനാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 23 സീറ്റിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ സീറ്റ് ഉറച്ചവരുടെ എണ്ണം 71 ആയി.

article-image

adfsfgsfds

You might also like

Most Viewed