പാര്‍ട്ടി വിടുന്നു എന്നു പറഞ്ഞത് വൈകാരികമായ ഒരു സാഹചര്യത്തിൽ, ഇനി കടുത്ത പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കും : അബ്ദുല്‍ ഷുക്കൂര്‍
വൈകാരികമായ ഒരു സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നു എന്ന പ്രസ്താവന നടത്തിയതെന്ന് സിപിഐഎം പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍. ജില്ലാ സെക്രട്ടറിയുടെ ചില പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും ആ വേദനയില്‍ നിന്നാണ് പാര്‍ട്ടി വിടുന്നു എന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ സംസാരിച്ചപ്പോള്‍ കാര്യം മനസിലായി, ഇനി കടുത്ത പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കും- അദ്ദേഹം വ്യക്തമാക്കി.
മാധ്യമവേട്ടക്ക് ഇരയായെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. തന്നെ കടത്തിക്കൊണ്ടുപോയി എന്ന് വരെ വാര്‍ത്തകള്‍ വന്നു. മാധ്യമഭീകരത എന്താണെന്ന് ഇന്നലെ അറിഞ്ഞു – ഷുക്കൂര്‍ പറഞ്ഞു. അതേസമയം, സരിന്റെ വിജയത്തിന് വേണ്ടി അഹോരാത്രം പണിയെടുക്കുമെന്നും അബ്ദുല്‍ ഷുക്കൂര്‍ വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു വളരെ മോശമായി പെരുമാറുന്നുവെന്നും യോഗത്തില്‍ വച്ച് തന്നെ അവഹേളിച്ചെന്നും വ്യക്തമാക്കിക്കൊണ്ടാണ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി നടത്തിയ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു.
ACSASASAS