ലീഗ് പാകിസ്താന് വേണ്ടി ശക്തമായി വാദിച്ചു ; പി ജയരാജന്റെ പുസ്തകത്തിലെ പാലോളി മുഹമ്മദ് കുട്ടിയുടെ ആശംസാ ലേഖനവും വിവാദത്തില്‍
പാകിസ്താന് വേണ്ടി മുസ്ലിം ലീഗ് വാദിച്ചെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്റെ പുസ്തകത്തില്‍ പരാമര്‍ശം. ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തത്തില്‍ പാലോളി മുഹമ്മദ് കുട്ടി എഴുതിയ ആശംസ ലേഖനത്തിലാണ് ഈ പരാമര്‍ശമുള്ളത്. പുസ്തകം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.
ലീഗ് നേതാവായിരുന്ന സീതി സാഹിബ് പാകിസ്താന് വേണ്ടി വാദിച്ചെന്നാണ് പരാമര്‍ശം. രാഷ്ട്രീയ ഇസ്ലാമുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ പുസ്തക പ്രകാശനത്തിനുമുന്‍പേ വിവാദമായതിനിടെയാണ് ആശംസാ ലേഖനവും ചര്‍ച്ചയാകുന്നത്. ലീഗ് നേതാവായിരുന്ന സീതി സാഹിബ് പാക്കിസ്ഥാന് വേണ്ടി ഘോരഘോരം വാദിച്ചു എന്ന പാലോളി മുഹമ്മദ് കുട്ടി ലേഖനത്തില്‍ പറയുന്നു. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം ഒളിച്ചുകിടക്കുന്നത് ലീഗിന്റെ രീതി എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും തമ്മില്‍ കൂട്ടുകച്ചവടം എന്ന് പി ജയരാജന്‍ എഴുതുന്നുണ്ട്. നിലമ്പൂര്‍ വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ജമാഅത്തെ ഇസ്ലാമി പ്രചരണം നടത്തി. മുന്‍ നക്‌സലേറ്റ് ഗ്രോ വാസു എസ്ഡിപിഐ തൊഴിലാളി സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആയത് ഇതിനു ഉദാഹരണം. മാവോയിസ്റ്റുകളും നക്‌സലൈസ്റ്റുകളും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ ബന്ധമെന്നും പി ജയരാജന്‍ ഇതേ പുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.
വയല്‍ കിളി സമരത്തില്‍ മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഒന്നിച്ചുവെന്നും പുസ്തകത്തിലുണ്ട്. മദനിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നാണ് പുസ്തകത്തില്‍ വിവാദമായ മറ്റൊരു പരാമര്‍ശം. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് പി.ജയരാജന്‍ ആരോപിച്ചു. മദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കള്‍ക്ക് ആയുധശേഖരവും പരിശീലനവും നല്‍കിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്.
adfsfdfsdgsdsg