പട്ടി’ പരാമർശത്തിൽ ഉറച്ചുനിൽക്കുന്നു, മാപ്പ് പറയില്ല; എൻ എൻ കൃഷ്ണദാസ്


മാധ്യമപ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്. തന്റെ ഉത്തമ ബോധ്യത്തിലാണ് പരാമർശം നടത്തിയത്. മാപ്പ് ആവശ്യപ്പെട്ടുള്ള കേരള പത്രപ്രവർത്തക യൂണിയന്‍റെ പ്രസ്താവന നാലാക്കി മടക്കി പോക്കറ്റിലിട്ടോട്ടെ എന്നും കൃഷ്ണദാസ് പറഞ്ഞു. മാധ്യമപ്രവർത്തകർ വലതുപക്ഷത്തിന്റെ ക്വട്ടേഷൻ എടുത്തവർ. ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികൾ ഒരു കഷ്ണം കിട്ടുമോ എന്നുനോക്കി കൊതിവെള്ളമിറക്കി നിൽക്കുന്ന പോലെയാണ് മാധ്യമങ്ങൾ ഷുക്കൂറിന്റെ വീടിനുമുന്നിൽ നിന്നതെന്നാണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം ആവർത്തിച്ചു.

കഴിഞ്ഞ ദിവസമാണ് സിപിഐഎം നേതാവ് മാധ്യമപ്രവർത്തകരെഅധിക്ഷേപിച്ച് പരാമർശം നടത്തിയത്. 'സിപിഐഎമ്മിൽ പൊട്ടിത്തെറിയെന്ന് കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതൽ ഇപ്പോൾ വരെ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ തലതാഴ്ത്തുക. ഞാൻ ഇഷ്ടമുള്ളിടത്തോക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങൾ ആരാണ്. പാലക്കാടെ ഏത് വീട്ടിലും എനിക്ക് പോകാം'', എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇതിനെതിരെ മാധ്യമങ്ങൾ പ്രതികരിച്ചതോടെ പരാമർശം ആവർത്തിച്ചിരുന്നു. ഇനിയും പറയും എന്നും എൻ എൻ കൃഷ്ണദാസ് പ്രതികരിച്ചു. സിപിഐഎം വിടുകയാണെന്ന് പറഞ്ഞ അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ച് കൺവെൻഷനിൽ കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.

article-image

ADFSAFDADFSADFS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed