വാളയാർ പെൺകുട്ടികൾക്കെതിരായ മോശം പരാമർശം ചാനൽ നൽകിയത് കുറ്റകരം; എസ്.പി സോജനെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് സുപ്രീംകോടതി
വാളയാർ പെൺകുട്ടികൾക്കെതിരായ അന്വേഷണ ഉദ്യോഗസ്ഥന്‍റെ മോശം പരാമർശം ചാനൽ നൽകിയത് കുറ്റകരമെന്ന് സുപ്രീംകോടതി. എന്തുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ജെ സോജന്‍റെ കേസെടുത്തില്ലെന്നും കോടതി ചോദിച്ചു. മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ സോജന്‍റെ പരാമർശം അഗീകരിക്കാനാവില്ല. വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ഹരജിയിൽ സംസ്ഥാന സർക്കാറിനും സോജനും സുപ്രീംകോടതി നോട്ടീസ് അയച്ചു.
24 ന്യൂസ് ചാനലാണ് വാളയാർ പെൺകുട്ടികൾക്കെതിരായ എം.ജെ സോജന്‍റെ പരാമർശം നൽകിയത്. എം.ജെ സോജന്‍റെ പരാമർശം അംഗീകരിക്കാൻ സാധിക്കില്ല. പരാമർശം ചാനൽ നൽകിയത് കുറ്റകരമാണ്. സോജന്‍ അറിഞ്ഞുകൊണ്ടാണ് ചാനലിന് അഭിമുഖം നൽകിയതെങ്കിൽ ധാർമികമായും നിയമപരമായും കുറ്റകരമാണെന്ന് ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. എം.ജെ സോജനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിയ ഹൈകോടതി നടപടിക്കെതിരെയാണ് വാളയാർ പെൺകുട്ടികളുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്.
asafadfsadsfadsd