കോഴ വാങ്ങി പഞ്ചായത്ത് മെമ്പർ പോലും ആകാൻ LDFൽ സാധിക്കില്ല; ആരോപണം തള്ളി വി ശിവൻകുട്ടി


കോഴ വാങ്ങി മന്ത്രി എന്നല്ല ഒരു പഞ്ചായത്ത് മെമ്പർ പോലും ആകാൻ എൽഡിഎഫിൽ സാധിക്കില്ലെന്ന് എന്ന് മന്ത്രി വി ശിവൻകുട്ടി. കോഴ കൊടുത്ത് മന്ത്രിസ്ഥാനം വാങ്ങാൻ കഴിയുന്ന മുന്നണിയല്ല കേരളത്തിലെ എൽഡിഎഫ്.1957 മുതലുള്ള ചരിത്രം അത് തെളിയിച്ചിട്ടുള്ളതാണ്, അതുതന്നെയാണ് മുന്നണിയുടെ ഇപ്പോഴത്തെയും നിലപാട്.

താൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗമല്ല അതുകൊണ്ട് തന്നെ മാധ്യമ വാർത്തകൾക്ക് അനുസരിച്ച് വിലയിരുത്താൻ ആവില്ല. കോഴ വാഗ്ദാന ആരോപണം നൂറ് ശതമാനം തള്ളിക്കളയുന്നുവെന്നും രാഷ്ട്രപതി ദൗപതി മുർമുവിന് കേരള നിയമസഭയിൽ നിന്ന് ഒരു വോട്ട് ലഭിച്ചതൊക്കെ ഒരുപാട് ചർച്ച ചെയ്തു കഴിഞ്ഞതാണെന്നും ശിവൻകുട്ടി പ്രതികരിച്ചു.

അതേസമയം, തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചയിലാണ് മുഖ്യമന്ത്രി സിപിഐഎം സെക്രട്ടറിയേറ്റിൽ പരാതി ഉന്നയിച്ചത്. എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 50 കോടി വീതം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. ആരോപണം സ്ഥിരീകരിക്കാന്‍ മുഖ്യമന്ത്രി കോവൂര്‍ കുഞ്ഞുമോനെ വിളിപ്പിച്ചു. കൊട്ടാരക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ വച്ചാണ് മുഖ്യമന്ത്രി കോവൂരിനെ കണ്ടത്. ആരോപണം മുഖ്യമന്ത്രിക്ക് മുന്നില്‍ കോവൂര്‍ നിഷേധിച്ചു. എന്നാല്‍ ആന്റണി രാജു ആരോപണം മുഖ്യമന്ത്രിയോട് സ്ഥിരീകരിച്ചു. വാര്‍ത്ത നിഷേധിക്കുന്നില്ല എന്ന് ആന്റണി രാജു പ്രതികരിച്ചു. താന്‍ പ്രതികരിക്കേണ്ട സമയമായില്ലെന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്നുമാണ് ആന്റണി രാജുവിന്റെ പക്ഷം.

article-image

aswsdsfdgsfgcd

You might also like

Most Viewed