പാലക്കാട് ഫ്ലാറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ


പാലക്കാട് നഗരത്തിലെ ഫ്ലാറ്റിൽ പാലുകാച്ചി താമസം ആരംഭിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിന്റെ പേര് രാഹുൽ മാങ്കൂട്ടത്തിൽ, പേരിനൊപ്പം എംഎൽഎ എന്നുകൂടി എഴുതി ചേർക്കാൻ കഴിയുമോയെന്ന് അടുത്ത 23ന് അറിയാം. പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് നടന്നത്. ഇനി പാലക്കാടുണ്ടാകുമെന്ന് ഉറപ്പിക്കുന്നതാണ് രാഹുലിന്റെ നീക്കം. ഇന്ന് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് രാഹുൽ വീടിന്റെ പാല് കാച്ചലിനും നാമനിർദേശപത്രിക സമർപ്പണത്തിനും എത്തിയത്.

പുതിയ ഫ്ലാറ്റ് സ്വന്തമാക്കുമോയെന്ന ചോദ്യത്തിന് തനിക്ക് സ്വന്തമാക്കാൻ പറ്റുന്നതല്ലെന്ന് രാഹുലിന്റെ മറുപടി. നാമനിർദേശ പത്രിക സമർപ്പിക്കുന്ന ദിവസം പാലക്കാടേക്ക് താമസം മാറാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും രാഹുൽ പറഞ്ഞു.

article-image

dsDSVZSVXFB

You might also like

Most Viewed