അലൻ വാക്കർ ഷോയിലെ ഫോൺ മോഷണം; മുഖ്യസൂത്രധാരൻ പ്രമോദ് യാദവ്


കൊച്ചിയിലെ അലൻ വാക്കർ ഷോയിൽ നടന്ന മൊബൈൽ മോഷണത്തിന്റെ മുഖ്യസൂത്രധാരൻ യുപി സ്വദേശി പ്രമോദ് യാദവ് ആണെന്ന് പൊലീസ്. പിടിയിലായ പ്രതികൾ മോഷ്ടിച്ചു നൽകിയ മൊബൈൽ ഫോണുകൾ ഇയാൾക്കാണ് കൈമാറിയത്. ഷോയിലെ മോഷണം ആസൂത്രണം ചെയ്തതും പ്രമോദ് യാദവ് തന്നെ. മുംബൈയിലും ഉത്തർപ്രദേശിലുമായുള്ള നാലു പ്രതികളെ കൂടി കണ്ടെത്താൻ അന്വേഷണസംഘം വീണ്ടും പരിശോധന നടത്തും. മുംബൈയിൽ നിന്ന് പിടിയിലായ പ്രതികൾ മോഷണത്തിനായി കൊച്ചിയിൽ എത്തിയതിന്റെ സിസിടി ദൃശ്യങ്ങൾ പുറത്തായി

പ്രതികളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിൽ 12 എണ്ണം കൊച്ചിയിൽ നിന്ന് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മുംബൈയിൽ നിന്ന് എത്തിച്ച ശ്യാം ബരൻവാൾ, സണ്ണി ബോല എന്നിവരെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കേസിൽ ഇതുവരെ നാലു പ്രതികളാണ് പിടിയിലായത്.

വാക്കർ വേൾഡ് എന്ന പേരിൽ അലൻ വാക്കർ രാജ്യത്തെ പത്ത് നഗരങ്ങളിൽ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയിൽ നടന്നത്. ഷോയിൽ മുൻനിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവർ കവർന്നത്‌.

article-image

AQEWWFGSDDS

You might also like

Most Viewed