നടൻ ബാല വീണ്ടും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി. ഇനിയും വിവാഹിതനാകുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകമാണിപ്പോൾ തന്റെ നാലാമത്തെ ജീവിതസഖിയായി മുറപ്പെണ്ണ് കോകിലയെ നടൻ ബാല വിവാഹം ചെയ്യുന്നത്. മുന്‍ഭാര്യ അമൃത സുരേഷുമായിട്ടുള്ള പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് ബാല വീണ്ടും വിവാഹിതനായിരിക്കുന്നത്.
തമിഴ്നാട്ടിലെ പ്രശസ്തമായ സിനിമാ കുടുംബത്തിൽ ജനിച്ച ബാല ഐഡിയ സ്റ്റാർ സിംഗർ മുഖമായ അമൃത സുരേഷിനെ വിവാഹം ചെയ്തതിന് ശേഷമാണ് കേരളത്തിൽ കുറച്ചുകൂടി സജീവമായി തുടങ്ങിയത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ആ ബന്ധത്തിൽ ഒരു കുഞ്ഞ് പിറന്നശേഷം ഇരുവരും വേർപിരിഞ്ഞു. എന്നാൽ അമൃതയ്ക്ക് മുന്നേ ബാല ചന്ദന സദാശിവ എന്ന കന്നഡ സ്വദേശിനിയെയാണ് ആദ്യം വിവാഹം ചെയ്യുന്നത്. ഇത് മറച്ചുവെച്ചായിരുന്നു ബാല അമൃതയെ സ്വന്തമാക്കിയതും. അമൃത പോലും വിവാഹത്തിന് തൊട്ടുമുന്നേയാണ് ഈ വിവരം അറിഞ്ഞിരുന്നത് എന്നുള്ളതാണ് മറ്റൊരു വസ്തുത. പിന്നീട് ബാല ഡോക്ടറായ എലിസബത്ത് ഉദയനെ 2021ൽ വിവാഹം ചെയ്യുന്നത്. അമൃതയുമായുള്ള വിവാഹ ബന്ധം നിയമപ്രകാരം വേർപ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹവും. ഇപ്പോൾ അതും വേണ്ടെന്നു വച്ചിരിക്കുകയാണ്. തനിക്ക് മനസമാധാനത്തോടെ ജീവിക്കാൻ വിവാഹം കഴിക്കണമെന്നും പിതാവ് വഴി 200 കോടിക്ക് മേൽ വിലയുള്ള സ്വത്തുക്കൾക്ക് ഒരു അവകാശി വേണമെന്നതുൾപ്പടെയുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് നടന്റെ നാലാം വിവാഹം.
SADFADSFDS