നവീന്‍ ബാബുവിന്‍റെ മരണം അതീവ ദുഃഖകരം, ശക്തമായ നടപടി സ്വീകരിക്കും; മുഖ്യമന്ത്രി


നവീന്‍ ബാബുവിന്‍റെ മരണം അതീവ ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിര്‍ഭയമായി, നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഒരുദ്യോഗസ്ഥനും ഇത്തരത്തില്‍ ഒരു ദുരന്തം ഉണ്ടാകാന്‍ പാടില്ല. സുതാര്യമായും സത്യസന്ധമായും കാര്യക്ഷമമായും തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്ന ഒരുദ്യോഗസ്ഥന്‍റെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എഡിഎം ജീവനൊടുക്കിയതിന് ശേഷം ഒമ്പതാം ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

article-image

ADESFAEFDDASAS

You might also like

Most Viewed