നാമനിർദേശ പത്രിക സമർപ്പിച്ച് പ്രിയങ്കാ ഗാന്ധി


പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയ്ക്ക് മുമ്പിലാണ് നാമനിർദേശപത്രിക നൽകിയത്. കൽപ്പറ്റ നഗരത്തെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്ക് ശേഷമായിരുന്നു പത്രികാസമർപ്പണം. വയനാടിനെ പ്രതിനിധീകരിക്കുന്നത് തനിക്കുള്ള ആദരമെന്നും തന്റെ സഹോദരന് പോരാടാൻ ധൈര്യം നൽകിയ നാടാണ് വയനാടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പ്രിയങ്കയും താനും വയനാടിന്റെ പ്രതിനിധികളായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും ഉറപ്പ് നൽകി.

പത്രികാസമർപ്പണത്തിന് ശേഷം രാഹുൽ ഗാന്ധിയ്ക്കൊപ്പം പ്രിയങ്ക ഗാന്ധി പുത്തുമലയിലെത്തി. മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടമായവരുടെ കുഴിമാടങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി.

article-image

aDASDSVDFSV

You might also like

Most Viewed