സരിൻ പറഞ്ഞതില്‍ ഒരു അപകടവുമില്ല, എൽഡിഎഫിന്‍റെ വോട്ടുകൾ ഷാഫിക്ക് പോയി; എ.കെ. ബാലൻ
2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷക്കാര്‍ ഷാഫി പറമ്പിലിന് വോട്ടുചെയ്തുവെന്ന പി. സരിന്‍റെ അഭിപ്രായം ആവര്‍ത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്‍. സരിന്‍ പറഞ്ഞതില്‍ ഒരു അപകടവുമില്ല. സിപിഎമ്മിന്‍റെയോ എല്‍ഡിഎഫ് ഘടകകക്ഷികളുടേതോ അല്ലാത്ത ഒരു വിഭാഗം വോട്ട് തങ്ങള്‍ക്കുണ്ട്. ആ വോട്ടിന്‍റെ ഒരുഭാഗം കോണ്‍ഗ്രസിലേക്ക് പോയി. ബിജെപി ജയിക്കാന്‍ പാടില്ല എന്നുള്ളത് കൊണ്ടാണ് ഇങ്ങനെയുണ്ടായതെന്നും ബാലന്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് ഇപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്ത് പോലുമില്ല. വേറെ ആരെങ്കിലുമുണ്ടെങ്കില്‍ അവരായിരിക്കും മൂന്നാമത് എത്തുക. ഇവിടെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബാലൻ പറഞ്ഞു.
ASDFSFDSDDFAS