ഗ​വ​ർ​ണറെ സ്വീ​ക​രിക്കാൻ ബ്യൂ​ഗി​ളി​ല്ല; പോ​ലീ​സു​കാ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്


ഗവർണറെ സ്വീകരിക്കാൻ ബ്യൂഗിൾ ഒരുക്കാത്തതിനാൽ പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്. പത്തനംതിട്ടയിൽ എഡിഎം നവീൻ ബാബുന്‍റെ കുടുംബത്തെ സന്ദർശിക്കാനെത്തിയതായിരുന്നു ഗവർണർ. ഗവർണർക്ക് പത്തനംതിട്ട പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലായിരുന്നു വിശ്രമത്തിന് സൗകര്യം ഒരുക്കിയത്. ഗവര്‍ണര്‍ ഇവിടെ എത്തിയപ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഇതില്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ബ്യൂഗിള്‍ ഇല്ലായിരുന്നു. ഇതേതുടർന്ന് ഗവര്‍ണര്‍ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. ഗാര്‍ഡ് ഓഫ് ഓണര്‍ ഡ്യൂട്ടിയുടെ ചുമതലയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

അതേസമയം പത്തനംതിട്ടയിൽ ബ്യൂഗിളർ തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാല് വർഷമായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

article-image

qweqwgfshdefs

You might also like

Most Viewed