അൻവർ എംഎൽഎയ്ക്ക് മുസ്‌ലീം ലീഗ് ഓഫീസിൽ സ്വീകരണം
അൻവർ എംഎൽഎയ്ക്ക് മുസ്‌ലീം ലീഗ് ഓഫീസിൽ സ്വീകരണം. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ ലീഗിന്‍റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് അൻവറിന് സ്വീകരണം ഒരുക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം ആറര മുതൽ എട്ട് വരെയുള്ള സമയം അൻവർ ഇവിടെ ചെലവഴിച്ചു. ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായ സലീമിന്‍റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഓഫീസിൽ എത്തിയ അൻവറുമായി ലീഗ് നേതാക്കൾ പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം. അൻവറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാർഥി എൻ.കെ.സുധീറും ഉണ്ടായിരുന്നു.
adsdsadsfffads