നവീന്‍ ബാബുവിന്‍റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഗവർണർ


എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിലെ പോലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുമായി ബന്ധപ്പെട്ടുള്ള ഊഹാപോഹങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് ഗവർണർ പ്രതികരിച്ചു. എഡിഎം നവീന്‍ ബാബുവിന്‍റെ മലയാലപ്പുഴയിലെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ . നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.അവരെ ആശ്വസിപ്പിക്കാന്‍ വേണ്ടിയാണ് എത്തിയത്. കുടുംബത്തെ തന്‍റെ അനുശോചനമറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിൽ താന്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായാല്‍ അതുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

adsadfsadsas

You might also like

Most Viewed