പി.പി.ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണം: കെ.സുരേന്ദ്രന്‍
പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണമെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണ്. ദിവ്യയ്ക്കെതിരേ ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അവരെ ഒളിവിൽ പോകാൻ സഹായിച്ചത് ആരാണെന്നും സുരേന്ദ്രൻ ചോദിച്ചു. മുഖ്യമന്തിയുടെ നടപടി നവീന്‍റെ കുടുംബത്തെ അവഹേളിക്കുന്നതിന് തുല്യമാണ്.പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട് ബിജെപിയിൽ ഭിന്നതയുണ്ടെന്ന വാർത്ത മാധ്യമസൃഷ്ടിയാണെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിൽ എല്ലാവരും പങ്കെടുത്തിരുന്നു. ശോഭാ സുരേന്ദ്രന്‍റെ പോസ്റ്റർ കത്തിച്ചത് ഏതോ മാനസികരോഗിയാണ്. ബിജെപിയിൽ ഭിന്നതയുണ്ടോ എന്നത് 23ന് ശേഷം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
adffadeqw