യാത്രയയപ്പിന് മുമ്പ് ദിവ്യ വിളിച്ചു, ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; കണ്ണൂർ കളക്ടര്‍ അരുണ്‍


നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍. ദിവ്യ എത്തുന്നത് അറിഞ്ഞിരുന്നില്ല. ചടങ്ങിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. എന്നാല്‍ ചടങ്ങിന് മുമ്പ് ദിവ്യ ഫോണില്‍ വിളിച്ചിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. കളക്ടര്‍ ക്ഷണിച്ചതുപ്രകാരമാണ് ചടങ്ങിനെത്തിയതെന്നാണ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലുള്ളത്. ഇത് തള്ളുന്നതാണ് കളക്ടറുടെ പ്രതികരണം.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ദിവസം പി പി ദിവ്യ ഫോണ്‍ ചെയ്തിരുന്നു. കോള്‍ റെക്കോര്‍ഡ് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല എന്ന് തന്നെയാണ് മൊഴി നല്‍കിത്. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയാനാകില്ലെന്നും കളക്ടര്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് പൊലീസ് കളക്ടറുടെ മൊഴി രേഖപ്പെടുത്തിയത്.

പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട വിവരം നേരത്തെ അറിയില്ലായിരുന്നുവെന്നും അരുണ്‍ കെ വിജയന്‍ പ്രതികരിച്ചു. അവധി അപേക്ഷ നല്‍കിയിട്ടില്ല. ദിവ്യ ക്ഷണിച്ചു എന്ന് പറയുന്നതില്‍ അഭിപ്രായം പറയാനാകില്ല. നവീന്‍ ബാബു ആത്മഹത്യ ചെയ്തതിന് ശേഷം ദിവ്യയെ ബന്ധപ്പെട്ടിട്ടില്ല. നല്ല ബന്ധമായിരുന്നു എഡിഎമ്മുമായുണ്ടായിരുന്നതെന്നും കളക്ടര്‍ പറഞ്ഞു.

article-image

SDFDGSGSD

You might also like

Most Viewed