എന്ത് ഡീൽ നടന്നാലും പാലക്കാട് യുഡിഎഫ് ജയിക്കും; കെ മുരളിധരൻ


പാലക്കാട് സരിനൊപ്പം കണ്ട ആൾക്കൂട്ടം വോട്ടാവില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാട് നടക്കുന്നത് രാഷ്ട്രീയ മത്സരമാണ്. എന്ത് ഡീൽ നടന്നാലും യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. അതേസമയം ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ കെ മുരളീധരൻ വിമർശിക്കുകയും ചെയ്തു. പാലക്കാട്ടെ ബി ജെ പി സ്ഥാനാർഥിയ്ക്ക് വോട്ടല്ല നോട്ടാണ് താൽപര്യമെന്ന് മുരളീധരൻ പറഞ്ഞു. കോർപറേഷൻ നോക്കാൻ അറിയാത്ത ആളെയാണ് ബിജെപി വയനാട് സ്ഥാനാർഥിയാക്കിയതെന്ന് മുരളീധരൻ പരിഹസിച്ചു. ജനങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങൾ നൽകുന്നതിൽ പ്രിയങ്കാ ഗാന്ധി മുൻപന്തിയിൽ നിൽക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. രാഹുൽ ഗാന്ധി നേടിയതിനേക്കാൾ ഭൂരിപക്ഷം പ്രിയങ്കാ ഗാന്ധി വയനാട് നേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ തലമുറ മാറുമ്പോൾ ശൈലിയിൽ മാറ്റം വരും അത് എല്ലാവരും അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. പോർമുഖത്ത് നിൽക്കുമ്പോൾ പാർട്ടിയുടെ ദൗർഭല്യങ്ങൾ ചർച്ച ചെയ്യരുത്. ഇപ്പോൾ ചർച്ച ചെയ്യേണ്ടത് രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു.

article-image

qwdadfswas

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed