കുതിച്ചുയർന്ന് സ്വർണവില, ഇന്ന് 640 രൂപ കൂടി


സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പവന് 640 രൂപ വർധിച്ച് റെക്കോഡിട്ടു. ഗ്രാമിന് 80 രൂപ കൂടി 7,240 രൂപയും, പവന് 640 രൂപ വർധിച്ച് 5,7920 രൂപയുമായി. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5985 രൂപയാണ് വില. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79.5ലക്ഷം രൂപ കടന്നു. 2712 ഡോളറാണ് അന്താരാഷ്ട്ര സ്വർണ്ണവില. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങളും യുദ്ധങ്ങളും ആണ് സ്വർണവില വർധനക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണവിലയുടെ മുന്നേറ്റം തുടരുകയാണ്. ഈ വർഷം ഇതുവരെ അന്താരാഷ്ട്ര സ്വർണ്ണവില 630 ഡോളറിന്റെ വ്യത്യാസമാണ് വന്നിട്ടുള്ളത്.

ഈ വർഷം ജനുവരിയിൽ സ്വർണ വില ഗ്രാമിന് 5855 രൂപയും പവന് 46,840 രൂപയുമായിരുന്നു വില. 1385 രൂപ ഗ്രാമിനും11,080 രൂപ പവനും വർധിച്ചു. അന്താരാഷ്ട്ര വില എല്ലാ പ്രവചനങ്ങളും കടന്നു മുന്നേറുകയാണ്. വില വീണ്ടും ഉയരും എന്ന സൂചനകളാണ് വരുന്നത്.

 

article-image

asdfdfdsdfsafasd

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed