ഗൂഢാലോചന അന്വേഷിക്കണം, താല്‍പര്യമില്ലാത്ത യോഗത്തിലേക്ക് നവീനെ വിളിച്ചുവരുത്തിയത് കളക്ടര്‍, : കെ പി ഉദയഭാനു


എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അറിയുന്നത്. കളക്ടര്‍ക്കും പങ്കുണ്ടെന്ന് കേള്‍ക്കുന്നു. ഉദ്യോഗസ്ഥര്‍ മാത്രമുള്ള യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് കടന്നു ചെല്ലേണ്ട കാര്യമില്ലെന്നും കെ പി ഉദയഭാനു പറഞ്ഞു.

പി പി ദിവ്യയെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത് ജനങ്ങള്‍ക്കൊപ്പം നിന്ന് പാര്‍ട്ടിയെടുത്ത തീരുമാനമാണ്. അത് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. അന്വേഷണത്തില്‍ ബാഹ്യമായ ഒരു ഇടപെടലും ഉണ്ടാവില്ല. സ്വതന്ത്രമായ അന്വേഷണ ആയിരിക്കും നടക്കുക. ഓരോ നടപടിയും വീട്ടുകാരുടെ അഭിപ്രായം മാനിച്ചുകൊണ്ടാകും. വീട്ടുകാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ കുടുംബത്തോടൊപ്പം ഉണ്ടാകും എന്ന് ഉദയഭാനു മാധ്യമങ്ങളോട് പ്രതികരിച്ചു. വിളിക്കാത്തിടത്തേക്ക് പോകേണ്ട കാര്യം പി പി ദിവ്യക്കുണ്ടായിരുന്നില്ല. എവിടെയും കയറി ചെല്ലാമെന്നാണോ? ആരും ക്ഷണിക്കാത്തയിടത്തുപോയി എന്തും പറയാം എന്നാണോ സ്ഥിതി. ഒരോന്നിനും അതിന്റേതായ മാന്യതയും ബഹുമാനവും ഉണ്ട് എന്നും ഉദയഭാനു പറഞ്ഞു.

article-image

xf gdfdefrswds

You might also like

Most Viewed