പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ , വയനാട് മത്സരിക്കാന്‍ പാര്‍ട്ടി സമീപിച്ചിട്ടില്ല : ഖുശ്ബു


വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു. പ്രചരിക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമെന്ന് ഖുശ്ബുപറഞ്ഞു. വയനാട് മത്സരിക്കാന്‍ പാര്‍ട്ടി തന്നെ സമീപിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു. ഇപ്പോഴുള്ളത് ഊഹാപോഹങ്ങള്‍ മാത്രമാണ് എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടി പറയുന്നത് അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നാണ് ഖുശ്ബു പറയുന്നത്.

തൃശ്ശൂരിന് സമാനമായ രീതിയില്‍ സിനിമാ താരത്തെ മത്സരിപ്പിക്കുന്നതില്‍ ബിജെപി സംസ്ഥാന ഘടകത്തോട് കേന്ദ്രനേതൃത്വം അഭിപ്രായം ആരാഞ്ഞുവെന്നന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നാലുവര്‍ഷം മുന്‍പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവര്‍ത്തിക്കുന്നത്. അതേസമയം, വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ സത്യന്‍ മൊകേരിയാണ് സിപിഐ സ്ഥാനാര്‍ത്ഥി.

article-image

adswsaqadsads

You might also like

Most Viewed