ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കും ; പി സരിനെതിരെ വി ഡി സതീശന്‍
സ്ഥാനാര്‍ത്ഥിയാകാന്‍ സരിന്‍ ആദ്യം സമീപിച്ചത് ബിജെപിയെയാണെന്ന് വി ഡി സതീശന്‍. നേതൃനിരയിലുള്ളവര്‍ മത്സരിക്കുമെന്നാണ് ബിജെപി അറിയിച്ചത്. സീറ്റ് ലഭിക്കില്ലെന്ന് മനസിലായതോടെയാണ് സരിന്‍ സിപിഐഎമ്മിനെ സമീപിച്ചത്. കോണ്‍ഗ്രസ് നടപടിയെടുത്തതുകൊണ്ടാണ് സിപിഐഎമ്മിലേക്കെന്ന് വരുത്തി തീര്‍ക്കാന്‍ സരിന്‍ ശ്രമിച്ചത്. ബിജെപിയും സിപിഐഎമ്മുമായി ചര്‍ച്ച നടത്തിയ ആളെ എങ്ങനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും സതീശന്‍ ചോദിച്ചു.
സരിനോട് താന്‍ ദേഷ്യപ്പെട്ടു എന്ന് പറഞ്ഞത് ശരിയാണ്. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് സരിന്‍ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് തൊട്ടുമുന്‍പ് അക്കാര്യം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് താന്‍ ദേഷ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി മോഹം തെറ്റല്ല. തുടക്കകാലത്ത് തങ്ങളും അങ്ങനെ ആഗ്രഹിച്ചിട്ടുണ്ട്. ഇക്കാര്യം സരിനെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചുവെന്നും സതീശന്‍ പറഞ്ഞു. ചില കാര്യങ്ങളില്‍ താന്‍ കാര്‍ക്കശ്യം കാണിക്കാറുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം സൗമ്യ മനോഭാവം പുലര്‍ത്തുന്നവരാണ്. എന്നാല്‍ താന്‍ അങ്ങനെയല്ലെന്നും സതീശന്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം താന്‍ മാത്രമെടുത്ത തീരുമാനമല്ല. എല്ലാവരും കൂടി ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും സതീശന്‍ പറഞ്ഞു.
സരിന്‍ തന്നെക്കുറിച്ച് പറഞ്ഞത് സിപിഐഎമ്മിന്റെ നരേറ്റീവാണെന്നും സതീശന്‍ പറഞ്ഞു. എംബി രാജേഷ് ആണ് അത് എഴുതിക്കൊടുത്തത്. കഴിഞ്ഞ നിയമസഭയില്‍ സിപിഐഎം മന്ത്രിമാരും എംഎല്‍എമാരും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടി താന്‍ അന്നേ നല്‍കിയതാണെന്നും സതീശന്‍ പറഞ്ഞു.
cdfxbsfsgdsgadesw