ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങ് തുടരും; ഉന്നതതല യോഗത്തിൽ ഉറപ്പ് നല്‍കി മുഖ്യമന്ത്രി


ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ്ങ് തുടരുമെന്ന് മുഖ്യമന്ത്രി. ബുക്ക് ചെയ്തു വരുന്നവര്‍ക്കും ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും ശബരിലയില്‍ കുറ്റമറ്റ തീര്‍ഥാടനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. സ്‌പോട്ട് ബുക്കിങ്ങ് എന്ന വാക്ക് പരാമര്‍ശിക്കാതെയാണ് സഭയില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്. വെര്‍ച്വല്‍ ക്യൂ സംവിധാനം ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്‌പോട്ട് ബുക്കിങില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നേരത്തേ അറിയിച്ചിരുന്നു. താന്‍ ആദ്യം മുതല്‍ ഇതാണ് പറയുന്നത്. മാലയിട്ട് വരുന്ന ഒരാള്‍ പോലും ദര്‍ശനം നടത്താതെ മടങ്ങേണ്ടി വരില്ല. ഇനിയും 32 ദിവസമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ചില ആളുകള്‍ ഇതിനെ സുവര്‍ണാവസരമായി കാണുന്നുവെന്നും എരിതീയില്‍ എണ്ണ ഒഴിക്കുന്നുവെന്നും പ്രശാന്ത് വിമര്‍ശിച്ചു. തിരുപ്പതിയുമായി ശബരിമലയെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

article-image

ACDSASAS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed