വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ
മുണ്ടെക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ട് ഏകകണ്ഠമായി പ്രമേയം പാസാക്കി നിയമസഭ. മുണ്ടക്കെ – ചൂരല്‍മല ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് വേഗം കൂട്ടണമെന്നും കേന്ദ്രസഹായം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്ത പ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയാണ് ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്നതില്‍ കലാശിച്ചത്.
ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ ആദ്യം കാണിച്ച താല്‍പര്യം സര്‍ക്കാരിന് ഇപ്പോഴില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ദുരന്ത മുന്നറിയിപ്പ് ലഭിക്കുന്നതിനായി കുറ്റമറ്റ സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു. അതേസമയം വയനാട് ഉരുൾപൊട്ടൽ ദുരന്തമുഖത്ത് ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങൾ ചോദിക്കുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തിൽ പെട്ടവരുടെ കടങ്ങൾ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുനരധിവാസത്തിന് ഉടൻ സ്ഥലം ഏറ്റെടുക്കണം. സർക്കാർ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തിൽ തുടക്കത്തിൽ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവിൽ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേവലം കോൺക്രീറ്റ് ഭവനം അല്ല പുനരധിവാസമെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാട് ദുരന്തത്തിൽ സ്വീകരിച്ച നടപടികൾക്ക് നന്ദി പറഞ്ഞ എംഎൽഎ എല്ലാവരും കൂട്ടായി നിന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തിയെന്നും കൂട്ടിച്ചേർത്തു.
dfghfddfs