ഡിജിറ്റല്‍ അറസ്റ്റിന്റെ മറവില്‍ മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം


ഡിജിറ്റല്‍ അറസ്റ്റിന്റെ മറവില്‍ നടി മാല പാര്‍വതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം. എംഡിഎംഎ അടങ്ങിയ കൊറിയര്‍ മാല പാര്‍വതിയുടെ പേരില്‍ തായ്വാനിലേക്ക് അയച്ചെന്ന വ്യാജേനയായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറിന് ശേഷമാണ് തട്ടിപ്പ് മനസിലായത് എന്ന് മാല പാര്‍വതി പറഞ്ഞു.

മാര്‍ ഗീവര്‍ഗീസ് കൂറിലോസ്, സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ് എന്നിവര്‍ക്ക് പിന്നാലെയാണ് നടി മാലപാര്‍വതിയെ സൈബര്‍ തട്ടിപ്പ് സംഘം വെര്‍ച്വല്‍ അറസ്റ്റിന് വിധേയമാക്കാന്‍ ശ്രമിച്ചത്. വിക്രം സിങ് എന്ന പോലീസ് ഉദോഗസ്ഥന്റെ പേരിലാണ് ഫോണ്‍ കോള്‍ എത്തിയത്. പിന്നാലെ വ്യാജ ഐഡി കാര്‍ഡും അയച്ചുനല്‍കി.

നടിയുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തായ്വാനിലേക്ക് ഒരു പാര്‍സല്‍ പോയിട്ടുണ്ടെന്നും അതില്‍ അനധികൃതമായി കടത്തിയ മയക്കുമരുന്ന് ആണെന്ന് തട്ടിപ്പ് സംഘം പറഞ്ഞു. ആദ്യം വിശ്വസിച്ചുവെന്നും പിന്നിട് ഓണ്‍ലൈനില്‍ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായതെന്നും പാലാ പാര്‍വതി പറഞ്ഞു. സൈബര്‍ സെല്ലില്‍ പരാതി നല്‍കാനാണ് താരത്തിന്റെ തീരുമാനം.

article-image

azvzasasASSA

You might also like

Most Viewed