സായിബാബയുടെ പൊതുദര്‍ശനം ഇന്ന്; മൃതശരീരം ആശുപത്രിക്ക് വിട്ടുനല്‍കും
അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി എന്‍ സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് നല്‍കുമെന്ന് കുടുംബം. അദ്ദേഹത്തിന്റെ കണ്ണുകള്‍ നേരത്തെ തന്നെ ദാനം നല്‍കിയിട്ടുണ്ടെന്നും വസന്തകുമാരി പറഞ്ഞു. ജവഹര്‍ നഗറിലെ ശ്രീനിവാസ ഹൈറ്റ്‌സില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് സ്വാഗതം ചെയ്ത് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സായിബാബയുടെ മൃതശരീരം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം ആശുപത്രിക്ക് നല്‍കുന്നതെന്നും വസന്തകുമാരി വ്യക്തമാക്കി.
ശനിയാഴ്ച ഹൈദരാബാദില്‍ ചികിത്സയിലിരിക്കെയാണ് സായിബാബ അന്തരിച്ചത്. ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകനായിരുന്ന സായിബാബ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പത്ത് വര്‍ഷം തടവിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു ജയില്‍ മോചിതനായത്. നിയമപോരാട്ടത്തിനൊടുവില്‍ മാര്‍ച്ച് അഞ്ചിന് സായിബാബ പുറത്തിറങ്ങിയെങ്കിലും സ്വാതന്ത്ര്യത്തിന്റെ ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
DFSFDSDFSDFS